ദോഹ: സൗദി അറേബ്യന്‍ രാജകുമാരന്റെ പാക്കിസ്ഥാന് സന്ദര്‍ശനം ഒരു ദിവസത്തേക്ക് മാറ്റിവച്ചു. മുഹമ്മദ് ബിന്‍ സല്മാന് ഇന്നാണ് പാക്കിസ്ഥാന് സന്ദര്‍ശിക്കേണ്ടിയിരുന്നത്. അത് നാളത്തേക്കാണ് മാറ്റിയത്. കാരണം പറഞ്ഞിട്ടില്ലെങ്കിലും പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്കില്‍ പ്രതിഷേധിച്ചാണിതെന്നാണ് സൂചന.
ഭീകരാക്രമണത്തെ സൗദി കഴിഞ്ഞ ദിവസം രൂക്ഷമായി അപലപിച്ചിരുന്നു. വ്യാപാര വ്യവസായ ചര്‍ച്ചകള്‍ക്കാണ് സൗദി സംഘം പാക്കിസ്ഥാനില്‍ എത്തുന്നത്. സന്ദര്‍ശനം മാറ്റിയതില്‍ ഖേദിക്കുന്നു, അസൗകര്യങ്ങള്‍ക്ക് മാപ്പ്. സൗദി അറേബ്യ പാക്കിസ്ഥാനെ അറിയിച്ചു.
രാജകുമാരന് 19ന് ഇന്ത്യയിലും എത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: