കാണ്‍പൂര്‍: അത് അവസാന കോളായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. കണ്ണീേരാടെ നീരജാ ദേവി പറയുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന് പ്രദീപ് സിങ്ങ് യാദവിന്റെ ഭാര്യയാണ് നീരജ.
പ്രദീപുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ആ സമയം കാതടപ്പിക്കുന്ന വലിയൊരു സ്ഫോടന ശബ്ദം കേട്ടു. പിന്നെ സെക്കന്റുകളോളം നിശബ്ദതയായിരുന്നു. ഉടന്‍ കോള്‍ കട്ടാകുകയും ചെയ്തു. എന്തോ സംഭവിച്ചുവെന്ന് അപ്പോഴേ തോന്നിയിരുന്നു. കുറേക്കഴിഞ്ഞ് കണ്ട്രോള് റൂമില്‍ നിന്ന് ഫോണ്‍ വന്നു. വിവരം അറിഞ്ഞു.
യുപി കനൗജ് സ്വദേശിനിയായ അവര്‍ തേങ്ങലോടെ പറഞ്ഞു. സുപ്രീയ(10) സോണ(2) എന്നിവരാണ് ഇവരുടെ മക്കള്‍. വ്യാഴാഴ്ച അവസാനമായി സംസരിച്ചപ്പോള്‍ മക്കളെപ്പറ്റി ചോദിച്ചിരുന്നു. കഷ്ടിച്ച് പത്തു മിനിറ്റേ സംസാരം നീണ്ടുള്ളു, അതിനിടയ്ക്കാണ്… നീരജ വിങ്ങിപ്പൊട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: