സിദ്ധുവിന്റെ പാക് വാദം; കോണ്‍ഗ്രസിന്റെ രാജ്യ വിരുദ്ധത പുറത്ത്

Saturday 16 February 2019 3:36 pm IST
പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഭീകര്‍ക്ക് സകല പിന്തുണയും നല്‍കുന്നതെന്നും പാക്കിസ്ഥാനാണ് ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതെന്ന് പൂര്‍ണ്ണമായും വ്യക്തമായിട്ടും സിദ്ധു പാക്കിസ്ഥനെ ന്യായീകരിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്.

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ രാജ്യ വിരുദ്ധ സമീപനങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ധുവിന്റെ പ്രതികരണം തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. 

പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഭീകര്‍ക്ക് സകല പിന്തുണയും നല്‍കുന്നതെന്നും പാക്കിസ്ഥാനാണ് ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതെന്നും പൂര്‍ണ്ണമായും വ്യക്തമായിട്ടും സിദ്ധു പാക്കിസ്ഥനെ ന്യായീകരിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്.

സിദ്ധുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധവും രോഷവുമാണ് ഉയരുന്നത്. ഭീകരര്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നതിന് എന്തിനാണ് രാജ്യത്തെ( പാക്കിസ്ഥാനെ) കുറ്റപ്പെടുത്തുന്നത് എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ സിദ്ധുവിന്റെ ചോദ്യം. ഏതാനും പേര്‍ ചെയ്തതിന് നിങ്ങള്‍ക്ക് ഒരു രാജ്യത്തെ കുറ്റപ്പെടുത്താനാകുമോ?  സിദ്ധു വാര്‍ത്താ സമ്മേളനത്തില്‍ ചോദിക്കുന്നു.

പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ജെയ്‌ഷ ഇ മുഹമ്മദാണ് ഭീകരാക്രമണം നടത്തിയത്. ഇതിന്റെ തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനിലാണ് സുഖമായി വാഴുന്നത്. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് പാക്കിസ്ഥാന്‍ കുറ്റക്കാരല്ലെന്ന് സിദ്ധു പ്രതികരിച്ചത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം തീരെ മോശമായിരുന്നിട്ടും സിദ്ധു ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തു. മാത്രമല്ല അവിടെ വച്ച് സിദ്ധു പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്യുകയും ഈ സംഭവം വലിയ വിവാദമാകുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.