ന്യൂദല്‍ഹി: പുല്‍വാമയില്‍ 40 സൈനികരുടെ ജീവനെടുത്ത ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ധര് പാക്കിസ്ഥാന് സന്ദര്‍ശിച്ചിരുന്നു. അവിടെ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്താണ് പരിശീലനം ലഭിച്ചത്. പരിശീലനം നല്കിയ് അഫ്ഗാന് ഭീകരന് ഘാസി അബ്ദുള്‍ റഷീദും.
റഷീദ് ജെ്യഷെ സ്ഥാപക മസൂദ് അസറിന്റെ വലംകൈയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ധര് പലകുറി പാക്കിസ്ഥാന് സന്ദര്‍ശിച്ചിട്ടുണ്ട്.
വാഹനവ്യൂഹത്തില്‍ വാനിടിച്ച് കയറ്റാന്‍ സ്ഥലം കൃത്യമായി കണ്ടെത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ഇറക്കമുള്ള സ്ഥലത്ത് വാഹനങ്ങള്‍ ബ്രേക്ക് ചെയ്ത് പതുക്കെ വരുന്ന സ്ഥലമാണ് തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: