ശ്രീനഗര്‍: രാജ്യം നടുങ്ങിയ സ്ഫോടനത്തിനു പിന്നാലെ കശ്മീരില്‍ വീണ്ടും സ്ഫോടനം. രജൗരി സെക്ടറിലുണ്ടായ സ്ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു.
പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് നൗഷെരയിലും സ്ഫോടനം ഉണ്ടായത്. ഒരു മേജറാണ് കൊല്ലപ്പെട്ടത്. സ്ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടം.
സ്ഫോടനത്തിന്റെ കാരണമെന്തെന്നും അറിവായിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസത്തെ ആക്രമണവുമായി ഇതിന് ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: