കൊച്ചി: ശബരിമല വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണമാണ് ശരിയെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. യുവതീപ്രവേശനം അനുവദിച്ച വിധി ഒരു സര്‍ക്കാരിനും നടപ്പാക്കാന്‍ കഴിയാത്തതാണ്.
ശബരിമല വിഷയം വിശ്വാസത്തിന്റേത് മാത്രമാണ്. അവിടെ യുക്തിക്കും തെളിവിനും പ്രസക്തിയില്ല. ഇത് ലിംഗസമത്വത്തിന്റെ വിഷയമല്ല. വിശ്വാസത്തെ ആദരിക്കണം. അല്ലാതെ ചോദ്യം ചെയ്യാന്‍ പാടില്ല. സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ പാടില്ലാത്ത മുസ്ലിം പള്ളികളില്‍ അവരെ പ്രവേശിപ്പിക്കണം എന്ന ആവശ്യപ്പെട്ടാല്‍ ശരിയാകില്ല. അത്തരം ആവശ്യങ്ങള്‍ രാജ്യത്ത് വര്‍ഗീയപ്രശ്നങ്ങള്‍ സൃഷ്ടിക്കും. അദ്ദേഹം പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചു. എന്നാല്‍ തിരിച്ചടിക്കാനുള്ള ആഹ്വാനത്തില്‍ താന്‍ ഭയചകിതന് ആണ്. കട്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: