സൈനയ്ക്ക് കിരീടം

Saturday 16 February 2019 7:42 pm IST

ഗുവാഹത്തി: സൈന നെഹ്‌വാളിന് ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ വനിതാ കിരീടം. പുരുഷ വിഭാഗത്തില്‍ സൗരഭ് വര്‍മ്മയ്ക്കാണ്  കിരീടം.  വനിതകളുടെ കലാശപ്പോരില്‍ ഒന്നാം സീഡായ പി.വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ചാമ്പ്യനായത്. സ്‌കോര്‍ 21-18, 21-15. ഇത് നാലാംതവണയാണ് സൈന കിരീടം ചൂടുന്നത്.

പുരുഷന്മാരുടെ കലാശപ്പോരാട്ടത്തില്‍ സൗരഭ് വര്‍മ്മ നേരിട്ടുളള സെറ്റുകള്‍ക്ക് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനായ ലക്ഷ്യാ സെന്നിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 21-18, 21-13. ഇരുപത്തിയാറുകാരനായ സൗരഭ് വര്‍മ ഇത് മൂന്നാം തവണയാണ് ചാമ്പ്യനാകുന്നത്. നേരത്തെ 2011, 2017 വര്‍ഷങ്ങളില്‍ കിരീടം നേടിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.