ഹൈദരാബാദ് : പത്ത് രൂപയ്ക്ക് സാരി ലഭിക്കുമെന്ന സവാഗദാനത്തെ തുടര്‍ന്ന് ഹൈദരാബാദിലെ മാളില്‍ ഉണ്ടായ തിക്കിലും തെരക്കിലും നിരവധി പേര്‍ക്ക് പരിക്ക്. സിഎംആര് മാളിലാണ് സംഭവം നടന്നത്.
പിന്നീട് പോലീസ് സ്ഥലതെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. അതേസമയം തിരക്കിനിടെ അഞ്ച് പവന്റെ മാലയും 6000 രൂപയും എടിഎം കാര്‍ഡും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: