ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനികാന്ത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ മണ്ട്രം മറ്റ് ഒരു പാര്‍ട്ടിയേയും പിന്തുണയ്ക്കാനുമില്ലെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രമോ പാര്‍ട്ടിയുടെ ലോഗോയോ രജനി ഫാന്‍ ക്ലബ്ബിന്റെ ലോഗോയോ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും രജനികാന്ത് അറിയിച്ചു. തെരഞ്ഞെടുപ്പില്‍ സ്റ്റൈല്‍ മന്നന് ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് നിരവധി ചോദ്യങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. അതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
അതേസമയം ജലക്ഷാമമം ആണ് തമിഴ്നാട് നിലവില്‍ നേരിടുന്ന വലിയ പ്രശ്നം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് താന്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: