ട്രഷറി ബാങ്കിനുനേരെ ആക്രമണം : പ്രതിയെ വീണ്ടും യൂണിയന്‍ പ്രസിഡന്റാക്കി

Sunday 17 February 2019 4:54 pm IST

 

 

തിരുവനന്തപുരം : പണിമുടക്ക് ദിവസം എസ്ബിഐ ട്രഷറി ബാങ്കില്‍ ആക്രമണം നടത്തിയ കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന്‍ പ്രസിഡന്റാക്കി. കേ,സിലെ ആറാം പ്രതിയായ കെ.എ. ബിജുരാജിനെയാണ് നോര്‍ത്ത്  ജില്ലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തത്. 

ദേശീയ പണിമുടക്ക് ദിവസം തുറന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിലെ എസ്ബിഎ ട്രഷറി ബാങ്കിലാണ് ആക്രമണം ഉണ്ടായത്. പബ്ലിക് ഹെല്‍ത്ത് ലാബിലെ ഉദ്യോഗസ്ഥനായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 

കേസിലെ മറ്റു പ്രതികളായ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് കെ.എ. ബിജുരാജ് ഉള്‍പ്പടെയുള്ള അഞ്ചുപേരെ നേരത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.