ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) ഓഫീസ് പോലീസ് പൂട്ടി സീല്‍ ചെയ്തു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ മെഹ്ബുബ മുഫ്തിയുടെ ഓഫീസ് സീല്‍ ചെയ്തത്.
പുല്‍വാമ ഭൂകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ കര്‍ഫ്യൂ മൂന്നാം ദിവസം നീട്ടിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബന്ധവും താത്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.
അതേസമയം മെഹ്ബുബ മുഫ്തി ഓഫീസ് സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പാണ് പോലീസ് സീല്‍ ചെയ്തത്. സംസ്ഥാനത്തെ വിഘടനവാദികള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ ഞായറാഴ്ച വൈകീട്ടോടെ പിന്‍വലിക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: