പാട്ന: പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ചതിലുള്ള വേദനയും രോക്ഷവും പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാട്ന മെട്രോ റെയില്‍ പ്രോജക്ടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു സൈനീകര്‍ വീരമൃത്യൂവരിച്ചതിലുള്ള മനോവേദന അദ്ദേഹം പങ്കുവെച്ചത്.
‘നിങ്ങളുടെ ഹൃദയത്തിലെ തീ എനിക്കറിയാം. അത് എന്റെ ഹൃദയത്തിലുമുണ്ട്’ – ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിഹാറില്‍ നിന്നുള്ള സി.ആര്.പി.എഫ് ജവാന്മാര്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മോദി പറഞ്ഞു. ‘സഞ്ജയ് കുമാര്‍ സിന്‍ഹയ്ക്കും രത്തന്‍കുമാര്‍ ഠാക്കൂറിനും എന്റെ സല്യൂട്ടും ആദരവും.’ മോദി പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കുമെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. . രാഷ്ട്രത്തിന്റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: