തിരുവനന്തപുരം: മാധ്യമ മൂല്യങ്ങളുടെ വീണ്ടെടുപ്പിനും നവോത്ഥാനം, മാധ്യമ സ്വാതന്ത്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാധ്യമ ചരിത്രയാത്രയുടെ ലോഗോ പ്രകാശനം ചെയ്തു.
എം.എ. ബേബി മാധ്യമപ്രവര്‍ത്തകയും സിനിമാസംവിധായികയുമായ വിധു വിന്‍സന്റിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു, മാധ്യമ പ്രവര്‍ത്തകരായ എന്‍.പി. ചന്ദ്രശേഖരന്, റിഷി കെ. മനോജ്, സംവിധായക വിധു വിന്‍സെന്റ്, സുരേഷ് വെള്ളിമംഗലം, ജോര്‍ജ് കുട്ടി, പി.വി. മുരുകന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. 21 മുതല്‍ മാര്‍ച്ച് 1വരെ നടത്തുന്ന മാധ്യമ ചരിത്ര യാത്രയില്‍ 50 മാധ്യമവിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരുമാണ് പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: