ജാവ മോട്ടോര്‍ സൈക്കിള്‍ കേരളത്തിലേക്ക്

Monday 18 February 2019 6:42 am IST

തിരുവനന്തപുരം: ജാവ മോട്ടോര്‍ സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്ത് തുറന്ന് ക്ലാസിക്ക് ലെജന്‍ഡ്‌സ് കേരളത്തിലേക്ക്. തിരുവനന്തപുരം കരമന നീറമങ്കരയിലെ മലയാളം മൊബൈക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഷോറൂമിലൂടെയാണ് കേരളത്തില്‍ ആദ്യമായി ജാവ മോട്ടോര്‍സൈക്കിള്‍ വിപണയിലിറക്കിയത്.

രാജ്യത്തുടനീളം നൂറിലധികം ഡീലര്‍ഷിപ്പുകള്‍ തുറക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തേത് രാജ്യത്തെ മുപ്പത്തിയഞ്ചാമത്തെ ഡീലറാണ്. ജാവ ആരാധകരുടേയും ഉപഭോക്താക്കളുടേയും സാന്നിധ്യത്തില്‍ ക്ലാസിക്ക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപകനും, ഫൈ കാപ്പിറ്റല്‍ സ്ഥാപകനും, മാനേജിങ് പാര്‍ട്ണറുമായ അനുപം തരേജ ഷോറൂം ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.