മെസി ഗോളടിച്ചു; ബാഴ്‌സ വിജയവഴിയില്‍

Monday 18 February 2019 5:11 am IST

മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ ഗോളില്‍ ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. ലാലിഗയില്‍ മുന്നില്‍ നില്‍ക്കുന്ന അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ വല്ലഡോളിഡിനെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കുശേഷം ബാഴ്‌സലോണയുടെ ആദ്യ വിജയമാണിത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ പെനാല്‍റ്റിയിലൂടെയാണ് മെസി ഗോളടിച്ചത്. ഈ സീസണില്‍ മെസിയുടെ മുപ്പതാം ഗോളാണിത്.

പിന്നീട് ലീഡ് ഉയര്‍ത്താന്‍ ലഭിച്ച അവസരം കനകാവസരം മെസി പാഴാക്കി. രണ്ടാം പകുതിയില്‍ കിട്ടയ പെനാല്‍റ്റി ഗോളാക്കാന്‍ മെസിക്ക് കഴിഞ്ഞില്ല. മെസിയുടെ സ്‌പോട്ട് കിക്ക്  ഗോളി ജോര്‍ഡി മാസിപ്പ്് ഇടത്തേക്ക് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.

ഈ വിജയത്തോടെ 24 മത്സരങ്ങളില്‍ 54 പോയിന്റുമായി ബാഴ്‌സലോണ ലാലിഗയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത് . അവര്‍ക്ക് 24 മത്സരങ്ങളില്‍ 47 പോയിന്റുണ്ട്. റയല്‍ മാഡ്രിഡ് 23 മത്സരങ്ങളില്‍ 45 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്്.

അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് റായോ വല്ലേകാനോയെ തോല്‍പ്പിച്ചു. ഫ്രഞ്ചു താരം അന്റോയന്‍ ഗ്രീസ്മാനാണ് വിജയഗോള്‍ കുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.