ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഐസിടി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേമസയം ബൗളര്‍മാരുടെ റാങ്കില്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബഡയെ പിന്തള്ളി ഓസ്ട്രേലിയയുടെ പാറ്റ് കുമിന്‍സ് ഒന്നാം സ്ഥാനത്തേക്ക്് ഉയര്‍ന്നു. 2006 ല്‍ പേസര്‍ ഗ്ലെന്‍ മക്ഗ്രാത്തിനുശേഷം ലോക ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമാണ് പാറ്റ് കുമിന്‍സ്.
ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ 922 പോയിന്റുമായാണ് കോഹ്ലി ഒ്്ന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്ത്യയുടെതന്നെ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനം (881) നിലനിര്‍ത്തി. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണി (897)നാണ് രണ്ടാം റാങ്ക്്. കോഹ് ലിക്കും പൂജാരയ്ക്കും പുറമെ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരൊന്നും ആദ്യ പത്തിലില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒറ്റയ്ക്ക് പൊരുതി ശ്രീലങ്കയെ വിജയത്തിലെത്തിച്ച കുശാല്‍ പെരേര അമ്പത്തിയെട്ട് സ്ഥാനം മുന്നോട്ടുകയറി നാല്‍പ്പതാം റാങ്കിലെത്തി.പെരേരയുടെ ഏറ്റവും മികച്ച റാങ്കാണിത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: