ഗോവ: ഐഎസ്എല്ലില്‍ ജയം തുടരാന്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ഗോവയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ അവര്‍ ആതിഥേയരായ എഫ്സി ഗോവയെ എതിരിടും. രാത്രി 7.30 ന് മത്്സരം ആരംഭിക്കും. ഇന്ത്യന്‍ ഫുട്ബോളിലെ കരുത്തരായ ഈ ടീമുകള്‍ തമ്മിലുള്ള പോരാട്ടം പൊടിപാറും.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ചെന്നൈയിന് എഫ്സിയെ സ്വന്തം തട്ടകത്തില്‍ കീഴടക്കി വിജയവഴിയിലെത്തിയതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ്. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് നെലോ വിന്‍ഗാദയുടെ ടീം ഇന്ന് കളിത്തിലിറങ്ങുക.
ജനുവരിയിലെ ഇടവേളയ്ക്ക്് ശേഷം ബ്ലാസ്റ്റേഴ്സ് കരുത്താര്‍ജിച്ചുവരുകയാണ്. പോയിന്റ് നിലയില്‍ മുന്നില്‍ നില്ക്കുന്ന ബെംഗളൂരു എഫ്സിയെയും എടികെയേയും അവര്‍ സമനിലയില്‍ തളച്ചിരുന്നു. ഒടുവില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയെ കീഴടക്കുകയും ചെയ്തു.
രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ കപ്പ് പ്രതീക്ഷയും അസ്തമിച്ചുകഴിഞ്ഞു. പതിനാറ് മത്സരങ്ങളില്‍ പതിനാല് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. രണ്ട്് മ ത്സരങ്ങളിലും വിജയിച്ചാലും അവര്‍ക്ക് ആറാം സ്ഥാനത്തെത്താനാകില്ല. ആറു സ്ഥാനങ്ങള്‍ വരെ ലഭിക്കുന്ന ടീമുകള്‍ക്കാണ് സൂപ്പര്‍ കപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കുക.
അതേമസയം ഗോവ പതിനഞ്ച് മത്സരങ്ങളില്‍ 28 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയിച്ചാല്‍ അവര്‍ ചാമ്പ്യന്മാരായേക്കും. 15 മത്സരങ്ങളില്‍ 31 പോയിന്റുള്ള ബെംഗളൂരു എഫ്സിയാണ് ഒന്നാം സ്ഥാനത്ത്്.
ഓരോ മത്സരം കഴിയുന്തോറും ഗോവ ഫോമിലേക്ക് ഉയരുകയാണ്. അവസാന അഞ്ചു മത്സരങ്ങളില്‍ അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും മുംബൈ സിറ്റിയേയും അവര്‍ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: