മാടമ്പ് തപസ്യ അധ്യക്ഷന്‍, അനൂപ് കുന്നത്ത് ജനറല്‍ സെക്രട്ടറി

Monday 18 February 2019 6:41 am IST

കൊച്ചി: തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷനായി പ്രമുഖ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുക്കുട്ടനെ തിരഞ്ഞെടുത്തു. അനൂപ് കുന്നത്താണ് ജനറല്‍ സെക്രട്ടറി. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 

പി. പരമേശ്വരന്‍, മഹാകവി അക്കിത്തം, പ്രൊഫ. സി.ജി. രാജഗോപാല്‍, പി. വത്സല, തിരുവിഴ ജയശങ്കര്‍, പി.ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളാണ്.

മറ്റ് ഭാരവാഹികള്‍: പ്രൊഫ. പി.ജി. ഹരിദാസ് (വര്‍ക്കിങ്പ്രസിഡന്റ്), ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, പി.കെ. രാമചന്ദ്രന്‍, കല്ലറ അജയന്‍, കെ. ലക്ഷ്മീനാരായണന്‍, മുരളി പാറപ്പുറം, ഡോ. ജെ. പ്രമീളാദേവി (വൈസ് പ്രസിഡന്റുമാര്‍), തിരൂര്‍ രവീന്ദ്രന്‍(സംഘടനാ കാര്യദര്‍ശി), എം. സതീശന്‍, യു.പി. സന്തോഷ്, സി.സി. സുരേഷ്, മണി എടപ്പാള്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ശിവകുമാര്‍ അമൃതകല (ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍), പി.ജി. ഗോപാലകൃഷ്ണന്‍, അഡ്വ. കെ.പി. വേണുഗോപാല്‍, കെ. സതീഷ്ബാബു, അനില്‍ വൈദ്യമംഗലം, ഇ.എം. ഹരി, പി.ജി. ശ്രീകുമാര്‍, ഡോ. ആര്‍. അശ്വതി, സുധാകരന്‍ പെരുമ്പാവൂര്‍ (സെക്രട്ടറിമാര്‍), സി. രജിത്ത്കുമാര്‍ (ട്രഷറര്‍), കെ. സച്ചിദാനന്ദന്‍, സി.പി. ഉണ്ണികൃഷ്ണന്‍ (ജോയിന്റ് ട്രഷറര്‍മാര്‍), എം.എ കൃഷ്ണന്‍, ആര്‍. സഞ്ജയന്‍, പ്രൊഫ. കെ.പി. ശശിധരന്‍, ടി. പത്മനാഭന്‍ നായര്‍, കെ.പി. മണിലാല്‍, ഡോ. സുവര്‍ണ നാലാപ്പാട്, കുമാര്‍ ചെല്ലപ്പന്‍, അലി അക്ബര്‍, പ്രകാശന്‍ പഴമ്പലക്കോട്, സോമശേഖരന്‍ പിള്ള, ഉള്ളൂര്‍ എം. പരമേശ്വരന്‍ (സംസ്ഥാന സമിതി അംഗങ്ങള്‍).

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.