ഇരട്ടകൊലപാതകം: ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

Monday 18 February 2019 8:13 am IST
ഇന്നലെ വൈകിട്ട് എട്ടരയോടുകൂടിയാണ് കാസര്‍കോട് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചത്. കല്യോട് സ്വദേശി കൃപേഷ്, ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്.കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.

കാസര്‍കോട്: കാസര്‍കോട് ഇന്നലെ വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

യൂത്ത് കോണ്‍ഗ്രസിന്റെ ഫേസ് ബുക്ക് പേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുരിയാക്കോസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ഡീന്‍ കുരിയാക്കോസ് അറിയിച്ചു. ഹര്‍ത്താലില്‍ പ്രവര്‍ത്തകര്‍ അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പോസ്റ്റില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ഇന്നലെ വൈകിട്ട് എട്ടരയോടുകൂടിയാണ് കാസര്‍കോട് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചത്. കല്യോട് സ്വദേശി കൃപേഷ്, ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്.കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.