കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ സംസ്ഥാന വ്യാപകമായി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍.
ഹര്‍ത്താല്‍ മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്ത യൂത്ത് കോണ്‍ഗ്രസ് നടപടി വ്യാപാരികളോടുള്ള വെല്ലുവിളി ആയി കാണുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: