പാലക്കാട്: കാസര്‍ഗോഡ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ.
‘കൊന്നും കൊല്ലിച്ചും മതിയായില്ലെ നിങ്ങള്‍ക്ക്. ബോറടിക്കുകയെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവസാനിപ്പിക്കാം ഈ കാടത്തം. ഇല്ലെങ്കില്‍ നിങ്ങള്‍ എത്ര കൊന്നാലും ഈ കൊടി ഞങ്ങള്‍ താഴെ വയ്ക്കില്ലെ’ന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കോണ്‍ഗ്രസിന്റെ കൊടി പിടിച്ച ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം തോന്നുന്ന വേദനയല്ല ഇപ്പോഴത്തേത്. അഭിമന്യു, ചന്ദ്രശേഖരന്, ഷുക്കൂര്‍, ഷുഹൈബ്, രമിത്, ഹനീഫ ഇവരുടെയൊക്കെ കൊലപാതകങ്ങളിലും മനസ് വേദനിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നത് ഏത് കൊടിപിടിക്കുന്നവര്‍ എന്ന് നോക്കാതെ തന്നെ എതിര്‍ക്കപ്പെടേണ്ട കാടത്തമാണ് രാഷ്ട്രീയ കൊലപാതകമെന്നും ഷാഫി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: