സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ല, വിധി സുപ്രീംകോടതി റദ്ദാക്കി

Monday 18 February 2019 11:02 am IST

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി റദ്ദാക്കി. വേദാന്ത കമ്പനിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരെ വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിച്ച ആശങ്ക പരിശോധിക്കാന്‍ സുപ്രീംകോടതി ദേശീയ ഹരിത ട്രൈബ്യൂണലിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിത ട്രൈബ്യൂണല്‍ ഒരു മൂന്നംഗസമിതിയും രൂപീകരിച്ചിരുന്നു. 

പ്ലാന്റ് വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ തൂത്തുക്കുടിയില്‍ ശക്തമായ പ്രതിഷേധമായിരുന്നു നടന്നത്. ഇതിനിടെ നടന്ന പോലീസ് വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് പ്ലാന്റ് പൂട്ടി സീല്‍ വയ്ക്കാന്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.