കണ്ണൂര്‍ വിമാനത്താവളം: ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

Monday 18 February 2019 4:28 pm IST

 

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആഭ്യന്തര വിനോദസഞ്ചാര യാത്രികരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ബള്‍ക്ക് ബുക്കിംഗ് പ്രയോജനപ്പെടുത്തിയാണ് സഞ്ചാരികള്‍ യാത്ര ചെയ്യുന്നത്. ബള്‍ക്ക് ബുക്കിംഗ് വഴിയാത്രാ നിരക്കില്‍ ഇളവ് ലഭിക്കുന്നതാണ് പ്രധാന ആകര്‍ഷണം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അടുത്ത ദിവസങ്ങളില്‍ ബള്‍ക്ക് ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ബംഗളൂരുവിലേക്കാണ് ഏറ്റവും കൂടുതല്‍ ബുക്കിംഗ്. മട്ടന്നൂരിലെ വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവില്‍ പോയി വരാന്‍ ഒരാള്‍ക്കു 3,500 രൂപ മുതല്‍ 4,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. രാവിലെ പോയി അത്യാവശ്യം സ്ഥലങ്ങള്‍ കണ്ടു വൈകീട്ടു തിരികെയെത്താം എന്നതും ബംഗളൂരു യാത്രയെ ആകര്‍ഷക്കുന്നതായി യാത്രക്കാര്‍ പറയുന്നു. വേനല്‍ അവധിക്കാല വിനോദയാത്രയിലും കണ്ണൂര്‍ വിമാനത്താവളം പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ട്. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ നിരവധി പേരാണ് വിമാനത്താവള സന്ദര്‍ശനത്തിനായി എത്തുന്നത്. കണ്ണൂരിനു പുറമെ വയനാട്, കാസര്‍ഗോഡ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തുന്നു. െ്രെപമറി വിദ്യാര്‍ത്ഥികളാണ് കൂടുതല്‍. സ്‌കൂളിലെ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രവുമായി എത്തുന്നവര്‍ക്ക് പ്രവേശന ഫീസില്‍ 50 ശതമാനം ഇളവ് ലഭിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.