കൂടാളി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ കൂടാളിയില് നടന്ന കണ്ണൂര്‍ ജില്ലാ പ്രൗഢ സംഗമം പ്രൗഢവും ഗംഭീരവുമായിരുന്നു. കൂടാളി സ്കൂള്‍ സ്റ്റേഡിയം ആദ്യകാല സംഘപ്രവര്‍ത്തകരുടെയും പ്രചാരകന്മാരുടെയും സംഗമവേദിയായി. സംഗമം സംഘചരിത്രത്തിലെ ഒരു അപൂര്‍വ നിമിഷമാണെന്ന് പരിപാടിയില്‍ സംബന്ധിച്ചവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ പലരും കെട്ടിപ്പിടിച്ചും തൊഴുതു നമസ്കരിച്ചും തങ്ങളുടെ സൗഹൃദവും സ്നേഹവും പങ്കിട്ടു.
അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്, ആദ്യകാല പ്രചാരകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ പി.നാരായണ്‍ജി, വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു, വിഭാഗ് സഹ സംഘചാലക് സി.കെ.ശ്രീനിവാസന്, വിഭാഗ് കാര്യവാഹ് കെ.വി.ജയരാജന്, മുന്‍ കണ്ണൂര്‍ വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണന്, പ്രാന്ത സഹ സംഘചാലക് അഡ്വ. കെ.കെ.ബലറാം, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്, ചെങ്ങന്നൂര്‍ പ്രാന്തപ്രചാരക് എ.എന്‍.കൃഷ്ണന്, പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് ഗോപാലന്‍കുട്ടി, പ്രാന്ത സേവാ പ്രമുഖ് എ.വിനോദ്, പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി, പ്രാന്തീയ കാര്യകാരി സദസ്യന്‍ സജീവന് ആറളം, വി.എന്‍.ഗോപിനാഥ്, മോഹന കണ്ണന്, പ്രശാന്ത്ജി, വി.മഹേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുക്കാ നെത്തി.
അമൃത ടി വിയില്‍ ശ്രേഷ്ഠ ഭാരതം പരിപാടിയിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ കൂടാളി സ്കൂള്‍ വിദ്യാര്‍ത്ഥികളായ കെ.രാഹുല്‍, ആദിദേവ് എന്നീ വിദ്യാര്‍ത്ഥികളേയും ഇവരുടെ പരിശീലകനും ഇതേ സ്കൂള്‍ അദ്ധ്യാപകനുമായ ഉണ്ണികൃഷ്ണന് മാസ്റ്ററെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: