മമ്പറം: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് മമ്പറം ടൗണില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. മമ്പറം ജനക്ഷേമ സമിതി, യുവപ്രതിഭ സാംസ്ക്കാരിക വേദി, മമ്പറം ജൂനിയര്‍ ജേസീസ്,വ്യാപാരി വ്യവസായി ഏകോപന സമിതി ,മമ്പറം ജേസീസ്, വ്യാപാരി വ്യവസായി സമിതി, ലയണ്‍സ് ക്ലബ്,എക്സ് സര്‍വീസ് മാന്‍ കോര്‍ഡിനേഷന്‍, ടാഗോര്‍ വായനശാല, മമ്പറം വിചാര വേദി, തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
മമ്പറത്തെ എല്ലാ കടകളിലും ഒരേ സമയത്ത് ദീപം തെളിയിച്ചു. ടൗണില്‍ ഒത്തുചേര്‍ന്ന നൂറോളമാളുകളും അതെ സമയത്തു ദീപം തെളിയിച്ചു. പഞ്ചായത്ത് മെമ്പര്‍ മനോജ് അണിയാരത്, പൊന്നമ്പത് ചന്ദ്രന്, എ.അനില്‍ കുമാര്‍, എം.ജയപ്രകാശ്, ജെസിഐ സോണ്‍ ഓഫിസര്‍ പ്രദീപന് തൈക്കണ്ടി, ജൂനിയര്‍ ജേസീസ് ചെയര്മാന് അജയഘോഷ്, പി.എം.ജയചന്ദ്രന്, ബാബു ആലപ്പാട്ട്, എ.പി.ഗംഗാധരന്, സി.ഷനോജ് കുമാര്‍, കെ.വി.കെ.ബാലന്, പി.സുനില്‍ കുമാര്‍, കെ.കെ.മനോഹരന്, സച്ചിന് ദേവ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.കുമാരന്, ഇ.മോഹനന്, സി.പി.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: