പാരീസ്: യുവതാരം എംബാപ്പെയുടെ മിന്നുംഗോളില്‍ പാരീസ് സെന്റ് ജര്മയിന്സിന് (പിഎസ്ജി)ക്ക് വിജയം. ലീഗ് ഒന്നില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് സെയ്ന്റ് എറ്റീനിയെ തോല്പ്പലിച്ചു.
കളിയവസാനിക്കാന്‍ പതിനേഴ് മിനിറ്റുള്ളപ്പോള്‍ എംബാപ്പെയാണ് വിജയഗോള്‍ കുറിച്ചത്. ഈ സീസണില്‍ ലീഗ് ഒന്നില്‍ എംബാപ്പെയുടെ 19-ാം ഗോളാണിത്. ഈ വിജയത്തോടെ പിഎസ്ജി 23 മത്സരങ്ങളില്‍ 62 പോയിന്റുമായി ഒന്നാം സ്ഥാനത്ത്് തടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലില്ലി പിഎസ്ജിയെക്കാള്‍ 12 പോയിന്റ് പിന്നിലാണ്. അവര്‍ക്ക് 25 മത്സരങ്ങളില്‍ അമ്പത് പോയിന്റാണുളളത്. ഒളിമ്പിക് ലിയോണ്സാണ മൂന്നാം സ്ഥാനത്ത്്. 25 മത്സരങ്ങളില്‍ 46 പോയിന്റ്.
പ്രതീക്ഷിക്കാത്തൊരു ഗോളിലാണ് ഞങ്ങള്‍ തോറ്റത്. ഇരുപതുകാരനായ എംബാപ്പെ വളരെ വേഗം ലോകത്തിലെ ഏറ്റവും മികച്ച താരമാകുമെന്ന് എറ്റീനി കോച്ച് ജീന്‍ ലൂയിസ് ഗ്യാസെറ്റ് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ മൊണോക്കോയില്‍ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയ എംബാപ്പെ ഇതുവരെ പിഎസ്ജിക്കായി 45 ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്.
പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള ലില്ലിയെ മോണ്ടീപെല്ലിയര് കഴിഞ്ഞ ദിവസം ഗോള്‍ രഹിത സമനിലയില്‍ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: