തിരുവനന്തപുരം : മുന്‍കൂട്ടിയറിയിക്കാതെ സെക്രട്ടറിയേറ്റിനു മുമ്പിലെ സമരപ്പന്തല്‍ പൊളിച്ച് മാറ്റിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരി മരത്തിനു മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തി. സെക്രട്ടറിയേറ്റിനു മുകളില്‍ കയറി ഷാളില്‍ കുരുക്ക് ഉണ്ടാക്കി കഴുത്തിലിട്ടാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആലപ്പുഴ സ്വദേശിയായ യുവതിയാണ് ചൊവ്വാഴ്ച രാവിലെ എല്ലാവരും നോക്കി നില്‍ക്കേ ആത്മഹത്യാ ശ്രമം നടത്തിയത്. സെക്രട്ടറിയേറ്റിനു മുമ്പിലെ സമരപ്പന്തലുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തിന്റെ സഹായത്തോടെ തിങ്കളാഴ്ച അര്‍ധരാത്രി പൊളിച്ചു നിക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി ഇവരെ താഴെയിറക്കി. ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സാഹചര്യത്തിലാണ് സമപ്പന്തലുകള് പോലീസ് പൊളിച്ചു നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: