പ്രതാപ്ഗഢ് : രാജസ്ഥാനില്‍ വിവാഹ ചടങ്ങിനിടെ ട്രക്ക് പാഞ്ഞുകയറി 13 പേര് കൊല്ലപ്പെട്ടു. വധു ഉള്‍പ്പടെ 15 പേര്‍ക്ക് പരിക്കേറ്റു.
പ്രതാപഗഢ്- ജ.യ്പൂര് ദേശീയപാതയ്ക്ക് സമീപത്തായി അംബവാലിയില് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അമിത വേഗത്തില്‍ ട്രക്ക് വന്നിടിച്ച് അപകടം ഉണ്ടായത്.
വിവാഹത്തില്‍ പങ്കെടുക്കാനെത്തി റോഡിന് സമീപം നിന്നവാരാണ് അപകടത്തില്‍ പെട്ടത്. ദേശീയ പാതയ്ക്കു സമീപം താമസിക്കുന്നവരാണ് അപകടത്തില്‍ പെട്ടവരില്‍ ഭൂരിഭാഗവും. ഒമ്പതു പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: