തിരുവനന്തപുരം : ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ സര്‍വ്വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ത്താലുകളോടുള്ള ജനങ്ങളുടെ സമീപനം ഇതിനോടകം തന്നെ മാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ തീരുമാനം അടുത്തുതന്നെ എടുക്കുന്നതാണ്. ഇതിനായി യോഗം ചേരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: