തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭരണസമിതി കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. നീതി ആയോഗ് അംഗം ഡോ. വി കെ സാരസ്വതാണ് പുതിയ പ്രസിഡന്റ്. പ്രതിരോധ ഗവേഷണ വികസന സംഘടന ( ഡിആര്‍ഡഒ) മുന്‍ മാധാവിയായിരുന്നു അദ്ദേഹം.
മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ ഭരണസമിതി അംഗമായും നിയമിച്ചു. സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്കാണ് സെന്‍കുമാറിന്റെ നിയമനം. ഭരണ സമിതിയിലെ ഏക മലയാളിയും സെന്‍കുമാറാണ്. മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ ആയിരുന്നു ഇതുവരെ പ്രസിഡന്റ്. അദ്ദേഹത്തിന്റെ കാലാവധി തീര്‍ന്ന ഒഴിവിലാണ് പുതിയ നിയമനം.
ഡോ.തപസ് കുണ്ടു(ലഖ്നോ), ഡോ.ചിത്ര മണ്ഡല്( കൊല്‍ക്കത്ത), പ്രൊഫ.വി.രവി(മുംബൈ), പ്രൊ. ഗംഗന് ദീപ് കാംങ്(ഫരീദാബാദ്),ഡോ. ബി.എന്‍.ഗംഗാധര്‍(ബാംഗളൂര്‍), പ്രൊഫ.ശാലി അശ്വതി(ലഖ്നോ), പ്രൊഫ.ഗൗതം ഗാംഗുലി (കൊല്‍ക്കത്ത) എന്നിവരാണ് മറ്റ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: