പുൽവാമ ആക്രമണം: കെഎച്ച്‌എൻഎ പ്രാർത്ഥനായോഗം ന്യൂ ജഴ്സിയിൽ

Tuesday 19 February 2019 3:06 pm IST

ന്യൂ ജഴ്സി: കേരള ഹിന്ദുസ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ന്യൂ ജഴ്സിയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ക്രാൻബറി ചിന്മയ മിഷൻ ആസ്ഥാനത്ത്‌ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഭടന്മാർക്ക്‌ വേണ്ടി ഫെബ്രുവരി 16 ശനിയാഴ്‌ച്ച പ്രാർത്ഥനായോഗം സംഘടിപ്പിച്ചു. കെ എച്ച്‌ എൻ എ യുടെ 2019 ന്യൂ ജഴ്സി കൺവൻഷൻ ഭാരവാഹികളായ രവി കുമാർ, അരുൺ നായർ, ചിത്ര മേനോൻ, സഞ്ജീവ്‌ കുമാർ, രെതി മേനോൻ, മധു ചെറിയേടത്ത് തുടങ്ങി ന്യൂ ജഴ്സിയിലെ വിവിധ മേഖലകളിൽനിന്നുമുള്ള ഒട്ടനവധിപേർ മരണപ്പെട്ട ധീരജവാന്മാർക്ക്‌ അന്ത്യോപചാരം അർപ്പിക്കുകയും, അവരുടെ കുടുംബങ്ങൾക്ക്‌ അനുശോചനങ്ങൾ അറിയിക്കുകയും ചെയ്തു. 

കെഎച്ച്‌എൻഎ പ്രസിഡന്റ്‌ ഡോ. രേഖ മേനോൻ തന്റെ സന്ദേശത്തിൽ ഭീരുക്കളുടെ ആക്രമണത്തെ ശക്തമായി അപലപിക്കുകയും വീരചരമം പ്രാപിച്ച സേനാനികളുടെ കുടുംബങ്ങളോട്‌ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.