ഐപിഎല്‍ പൂരം ;കൊടിയേറ്റത്തിന് കോഹ്‌ലി - ധോണി പോരാട്ടം

Wednesday 20 February 2019 6:05 am IST

മുംബൈ: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മാര്‍ച്ച് 23 ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ (സിഎസ്‌കെ) നേരിടും. ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഇന്നലെ പുറത്തിറക്കി.

പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പതിനേഴ് മത്സരങ്ങള്‍ നടത്തുന്നതിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്്. ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ആദ്യ ഘട്ടത്തിലെ പതിനേഴ് മത്സരങ്ങള്‍ എട്ട് വേദികളിലായി നടക്കും. ഓരോ ടീമുകളും കുറഞ്ഞത് രണ്ട് വീതം ഹോം മാച്ചുകളും എവേ മത്സരങ്ങളും കളിക്കും. ദല്‍ഹി മൂന്ന് ഹോം മാച്ചുകളും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്ന് എവേ മത്സരങ്ങളും കളിക്കും. ഏപ്രില്‍ 5 ന് ഒന്നാം ഘട്ടം അവസാനിക്കും.

ഐപിഎല്‍ ആദ്യ ഘട്ട മത്സരങ്ങള്‍: മാര്‍ച്ച് 23 ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (രാത്രി 8ന്), 24 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ( വൈകിട്ട്് 4 ന്), മുംബൈ ഇന്ത്യന്‍സ് - ദല്‍ഹി ക്യാപിറ്റല്‍സ് (രാത്രി 8 ന്), 25 രാജസ്ഥാന്‍ റോയല്‍സ് - കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് (രാത്രി 8ന്), 26 ദല്‍ഹി ക്യാപിറ്റല്‍സ് - ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് (രാത്രി 8 ന്),27 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - കിങ്ങസ് ഇലവന്‍ പഞ്ചാബ് (രാത്രി 8 ന്), 28 റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- മുംബൈ ഇന്ത്യന്‍സ് (രാത്രി 8 ന്), 29 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - രാജസ്ഥാന്‍ റോയല്‍സ് (രാത്രി 8 ന്),

30 കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് - മുംബൈ ഇന്ത്യന്‍സ് (വൈികട്ട് 4 ന്), ദല്‍ഹി ക്യാപിറ്റല്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (രാത്രി 8 ന്), 31 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്‌ളൂരു ( വൈകിട്ട് 4 ന്), ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് - രാജസ്ഥാന്‍ റോയല്‍സ് (രാത്രി 8 ന്), ഏപ്രില്‍ 1 കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് - ദല്‍ഹി ക്യാപിറ്റല്‍സ് (രാത്രി 8 ന് ), 2 രാജസ്ഥാന്‍ റോയല്‍സ് - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (രാത്രി 8 ന്), 3 മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് (രാത്രി 8 ന് ), 4 ദല്‍ഹി ക്യാപിറ്റല്‍സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (രാത്രി 8 ന്), 5 റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.