മൊണാക്കോ: ലോകത്തെ ഏറ്റവും മികച്ച കായിക താരത്തിനുളള ലോറസ് പുരസ്ക്കാരം ലോക ഒന്നാം നമ്പര്‍ ടെന്നീസ്താരം നൊവാക് ദ്യോക്കോവിച്ചിന്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ ബൈല്‍സിന് ലഭിച്ചു.
മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് പുരസ്കാരം സ്ത്രീ ശാക്തീകരണത്തിനായി ന്ധാര്ഖണ്ഡില് പ്രവര്‍ത്തിക്കുന്ന യുവ എന്ന് എന്‍.ജി.ഓയ്ക്ക് ലഭിച്ചു.
സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് ഇത് നാലാം തവണയാണ് കായികരംഗത്തെ ഓസ്കര് എന്നറിയപ്പെടുന്ന ഈ അവാര്‍ഡ് നേടുന്നത്. ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ കൈലിയന്‍ എംബാപ്പെ, എന്‍ബിഎ കൂപ്പര്‍ സ്റ്റാര്‍ ലിബോണ്‍ ജയിംസ് എന്നിവരെ പിന്തള്ളിയാണ് ദ്യോക്കോവിച്ച് ഇത്തവണ പുരസ്കാരം നേടിയത്.
പോയ വര്‍ഷം പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായി കളിക്കളത്തിലെത്തിയ ദ്യോക്കോവിച്ച് മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. 2018 ല്‍ വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും കിരീടമണിഞ്ഞു. ഈ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിലും ദ്യോക്കോവിച്ച്് വിജയക്കൊടി പാറിച്ചു.
ഇരുപത്തിയൊന്നുകാരിയായ സിമോണ ബൈല്‍സ് ഇത് രണ്ടാം തവണയാണ് മികച്ച വനിത താരത്തിനുള്ള ലോറസ് പുരസ്കാരം നേടുന്നത്. പോയ വര്‍ഷത്തെ മികച്ച പ്രകടനമാണ് സിമോണെയെ അവാര്‍ഡിനര്‍ഹയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: