ന്യൂദല്‍ഹി: ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനുമാണ് കിരീട സാധ്യതയെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഹര്ഷ്ലെ ഗിബ്ബ്സ്. ലോകകപ്പില്‍ പങ്കെടുക്കുന്നവരൊക്കെ മികച്ച ടീമുകളാണ്.എന്നിരുന്നാലും ഇന്ത്യക്കും ഇംഗ്ലണ്ടിനുമാണ് കിരീട സാധ്യതയെന്ന് ഗിബ്ബ്സ് പറഞ്ഞു.
ഇന്ത്യക്കും ഇംഗ്ലണ്ടിനുമൊപ്പം സെമിയിലെത്തുന്ന മറ്റ് ടീമുകളെ പ്രവചിക്കുക അസാധ്യമാണ്. ഇംഗ്ലണ്ടിലെ കാലാവസ്ഥ ടീമുകളുടെ പ്രകടനത്തെ സ്വാധീനിക്കും.
ദക്ഷിണാഫ്രിക്ക എല്ലാ തവണയും മികച്ച ടീമുകളെയാണ് ലോകകപ്പിന് അയയ്ക്കുന്നത്. പക്ഷെ ഇതുവരെ കിരീടം നേടാനായിട്ടില്ല. ഇത്തവണയും മികച്ച ടീമുമായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. എബി ഡിവില്ലിയേഴ്സ് ഇല്ലെങ്കിലും ടീ ശക്തമാണെന്ന് ഗിബ്ബസ് പറഞ്ഞു.
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. മെയ് 30 ന് ലോകകപ്പ് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യ ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: