മുംബൈ: ഇംഗ്ലണ്ട് ലോകകപ്പില്‍ മുന്‍ നായകന് എം.എസ്. ധോണിയുടെ സാന്നിധ്യം ഇന്ത്യക്ക് നിര്‍ണായകമാകുമെന്ന് സുരേഷ് റെയ്ന . ധോണിയുടെ പരിചയസമ്പത്ത് വലുതാണ്. ടീമിലെ യുവതാരങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കി മുന്നോട്ട് നയിക്കാന്‍ ധോണിയുടെ സാന്നിധ്യം അനിവാര്യമാണ്.
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനങ്ങളില്‍ ധോണി നേടിയ റണ്‍സും മറ്റു താരങ്ങളില്‍ ചെലുത്തിയ സ്വാധീനവും ഇതിന് തെളിവാണ്. ലോകകപ്പില്‍ നാലാമനായി ധോണി ഇറങ്ങണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റെയ്ന പറഞ്ഞു.
വിരാട് കോഹ്ലി മികച്ച നായകനാണ്. അദ്ദേഹത്തിന്റെ നായകത്വത്തില്‍ ഇന്ത്യ കിരീടം നേടുമെന്നാണ് വിശ്വാസം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി മികച്ച പ്രകടനം നടത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും റെയിന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: