ന്യൂദല്‍ഹി: സിബിഐയുടെ താത്കാലിക ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ എം. നാഗേശ്വര റാവുവിനെ നിയമിച്ചതില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. നിയമനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷണന് ഹര്‍ജിക്കാരിക്കു വേണ്ടി ഹാജരായി.
സിബിഐക്ക് സ്ഥിരം ഡയറക്ടറെ നിയമിച്ചു കഴിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ഡയറക്ടര്‍ നിയമനത്തില്‍ സുതാര്യതയില്ലെന്നുള്ള വാദത്തിലും സുപ്രീംകോടതി ഇടപെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: