നാദാപുരം: റോഡരികില്‍ കിടന്ന സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്. വളയം കുയിതേരിയില്‍ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. റോഡരികില്‍ പേപ്പറില്‍ പൊതിഞ്ഞ് കിടന്ന സ്റ്റീല്‍ ബോംബ്, മദ്രസയില്‍ നിന്ന് മടങ്ങിവരികയായിരുന്ന വിദ്യാര്‍ഥിനികളുടെ കാലില്‍ തട്ടിയാണ് പൊട്ടിത്തെറിച്ചത്.
കുരിയാകണ്ടി മുജീബിന്റെ മക്കളായ അംനാ ഫാത്തിമ, നാഥിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന ഇടവഴിയില്‍ പേപ്പറില്‍ പൊതിഞ്ഞ വസ്തുവില്‍ കാല്കൊണ്ട് തട്ടിയപ്പോഴാണ് സ്ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു. കാലിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനികളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണിമേല്‍ എംയുപി സ്കൂള്‍ വിദ്യാര്‍ഥിനികളാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: