ഇസ്ലാമബാദ് : പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇന്ത്യന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് ഫൈസലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് പാക്കിസ്ഥാന് കുറ്റപ്പെടുത്തി.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ഫൈസല്‍ നിരന്തരം ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ കുല്ഭൂഷണ് ജാദവ് കേസ് സംബന്ധിച്ചും ഇയാള്‍ ട്വീറ്റ് ചെയിതിരുന്നു. ഇതിന് പിന്നാലെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്നാണ് പാക് വൃത്തങ്ങള്‍ ആരോപിക്കുന്നത്.
എന്നാല്‍ പാക് വിദേശകാര്യ മന്ത്രാലയത്തിന്റേതായുള്ള ഫൈസലിന്റ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ആക്ടീവായാണ് കാമിക്കുന്നത്. അതേസമയം ഫൈസല്‍ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: