തിരുവനന്തപുരം: കാസര്‍ഗോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. പെരിയ കൊലപാതകം പൈശാചികവും നിഷ്ഠൂരമാണെന്നും വി.എസ് കുറ്റപ്പെടുത്തി.
പാര്‍ട്ടി അംഗങ്ങളിലെ ഇത്തരം വ്യതിചലനങ്ങള്‍ ഗുരുതരമാണെന്നും പ്രതികള്‍ ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്മൂലനം എന്നത് സിപിഎം രീതിയല്ല. അത്തരക്കാരെ പാര്‍ട്ടി വെച്ചുപൊറുപ്പിക്കാനാകില്ലെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: