ഇമ്രാന്‍ ഖാന് ശക്തമായ മറുപടി നല്‍കി ഇന്ത്യ

Wednesday 20 February 2019 12:45 pm IST

ന്യൂദല്‍ഹി :  പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തെളിവ് ചോദിക്കുന്നത് ഒഴിവ് കഴിവ് പറയലാണെന്ന് ഇന്ത്യന്‍ ദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാനെതിരെയുള്ള ആരോപണങ്ങളില്‍ ഇമ്രാന്‍ ഖാന്‍ നല്‍കിയ മറുപടിയില്‍ അതിശയം ഇല്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

ഇമ്രാന്‍ ഖാന്‍ ലോകത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണ്. ഇമ്രാന്‍ഖാന്‍ നല്‍കിയ മറുപടിയില്‍ ഒട്ടും അതിശയോക്തിയില്ല. സംഭവത്തെ പാക്കിസ്ഥാന്‍ ഒന്ന് അപലപിച്ചത് പോലുമില്ല. 

ഭീകരാക്രമണത്തിന് ആഹ്വാനം നല്‍കിയ മസൂദ് അസര്‍ ഉള്ളത് പാക്കിസ്ഥാനില്‍ തന്നെയാണ് എന്നതു തന്നെ ഇമ്രാന്‍ ഖാന്‍ സംഭവത്തില്‍ നടപടി സ്വീകരിക്കാനാണെങ്കില്‍ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തിലെ പാക് പങ്ക് ഇമ്രാന്‍ ഖാന്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനെതിരെ ഇന്ത്യ ശക്തമായ മറുപടി നല്‍കിയത്. 

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ല. നിലനില്‍ രാജ്യം സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ ഒരു ആക്രമണം നടത്തുന്നതെന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.