ന്യൂദല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാഷ്ട്രപതിഭവനില്‍ ഊഷ്മള സ്വീകരണം. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ന് ഉച്ചയ്ക്കു ശേഷം മുഹമ്മദ് ബിന്‍ സല്‍മാനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി, വാണിജ്യം, ഊര്‍ജം, ശാസ്ത്രം, സാങ്കേതികം, കൃഷി ബഹിരാകാശം, സുരക്ഷാ, പ്രതിരോധം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും.
ചൊവ്വാഴ്ച വൈകിട്ട് ന്യൂദല്‍ഹിയില്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചിരുന്നു. പാക്കിസ്ഥാന് സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ഇസ്ലാമാബാദില് നിന്ന് നേരിട്ടല്ല ഇന്ത്യയിലേക്കു വന്നിട്ടുള്ളത്. പാക്കിസ്ഥാനില്‍നിന്ന് സൗദിയിലേക്ക് മടങ്ങിയ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: