ജെയ്പൂര്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന് സ്വദേശിയായ തടവുകാരനെ സഹ തടവുകാര്‍ കല്ലെറിഞ്ഞ് കൊന്നു. ജെയ്പൂര്‍ സെന്‍ട്രല്‍ ജെയിലില്‍ വെച്ചാണ് ഈ അപകടം നടക്കുന്നത്. ചാര പ്രവര്‍ത്തനത്തിന് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഷക്കീറുള്ള എന്നയാളാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു പിന്നില്‍ രണ്ട് ഇന്ത്യന്‍ തടവുകാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ വൈരാഗ്യം തീര്‍ക്കുന്നതിനായാണ് ഇവര്‍ പാക് പൗരനെ കൊന്നതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക് ബന്ധം വഷളായി ഇരിക്കുകയാണ്. അതിനു പിന്നാലെയാണ് ജയിലില്‍ കഴിഞ്ഞ പാക് പൗരന് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: