സംസ്‌കൃത ശില്‍പ്പശാല നടത്തി

Wednesday 20 February 2019 10:24 pm IST

 

കണ്ണൂര്‍: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സംസ്‌കൃതം അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നോര്‍ത്ത്, പാപ്പിനിശ്ശേരി ഉപജില്ലകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്‌കൃതം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശില്‍പ്പശാല ഉന്മീലനം 2019 പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളില്‍ പിടിഎ പ്രസിഡണ്ട് ടി.ജയപ്രകാശിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് വി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സി.സി.അജിത, രാജിത്ത് കുളവയല്‍, കെ.ഷെജു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ സംസ്‌കൃത ദിനദര്‍ശികയുടെ പ്രകാശനം വി.ചന്ദ്രബാബു ക്ലബ് കണ്‍വീനര്‍ കുമാരി കെ.അനാമികക്ക് നല്‍കി നിര്‍വഹിച്ചു. പഠന കേളി, കാവ്യകേളി, അക്ഷരകേളി, സമ്പുട നിര്‍മാണം എന്നിവ ശില്‍പ്പശാലയുടെ ഭാഗമായി നടന്നു. സമാപന സഭയില്‍ കെ.ശോഭന, പി.വി.സിന്ധു എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എന്‍.വി.പ്രജിത്ത് സ്വാഗതവും സി.സി. സവിത നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.