സുല്‍ത്താന്‍ കനാല്‍ നവികരണ പ്രവൃത്തി ഉദ്ഘാടനം ഇന്ന്

Wednesday 20 February 2019 10:25 pm IST

 

പഴയങ്ങാടി: സുല്‍ത്താന്‍ കനാല്‍ നവികരണത്തിന് രണ്ട് കോടി എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ നവീകരണ പദ്ധതി. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പഴയങ്ങാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. പഴയങ്ങാടി പുഴയെയും കുപ്പം പുഴയെയും പെരുമ്പാഴേയോട് ചേര്‍ന്ന് കൂലക്കില്‍ കടവ് പുഴയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സുല്‍ത്താന്‍ കനാലിന്റെ നവീകരണത്തിനാണ് ഭരണാനുമതിയായത്. 

1766 ല്‍ മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരലിയാണ് വാണിജ്യാടിസ്ഥാനത്തില്‍ കനാല്‍ നിര്‍മ്മിച്ചത്. പിന്നിട് കനാല്‍ വഴിയുള്ള ജലപാത ഉപയോഗിച്ചാണ് വ്യാപാര ബന്ധം ഊട്ടി ഉറപ്പിച്ചത്. അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ ജലപാത ഉപയോഗശൂന്യമായി. 1996ല്‍ 15 കോടി രൂപ ചിലവഴിച്ച് കനാലിന്റെ ഇരുവശവും കോണ്‍ക്രിറ്റ് ചെയ്ത് കനാലിന്റ ആഴം കൂട്ടി നവികരിക്കുകയും പറശിനിക്കടവ്-കോട്ടപ്പുറം ബോട്ട് സര്‍വ്വിസ് ആരംഭിക്കുകയും ചെയ്തു. എന്നാന്‍ നഷ്ടങ്ങളുടെ കണക്ക് നിരത്തി ബോട്ട് സര്‍വ്വിസും നിലച്ചു. ഇതോടെ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച ബോട്ട് ജട്ടികള്‍ പലതും നിലംപൊത്തുകയും നോക്കുകുത്തിയായി മാറുകയുമായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.