സിപിഎമ്മിന് പങ്കില്ലെന്നു പറയുന്നതു പച്ചക്കള്ളമെന്ന് കൃഷ്ണനും സത്യനും ആര്‍എസ് എസ് നേതാക്കള്‍ ശരത്തിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു

Wednesday 20 February 2019 10:25 pm IST

 

പെരിയ: സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാലിന്റേയും കൃപേഷിന്റെയും വീടുകള്‍ ആര്‍എസ്എസ് നേതാക്കള്‍ സന്ദര്‍ശിച്ചു. അരുംകൊലയുണ്ടാക്കിയ്യൂഞെട്ടലുംം ദുഃഖവും താങ്ങാന്‍ കഴിയാതെ കണ്ണീരിലാണ് കല്യോട്ട് ഗ്രാമം. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി, കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹ് എം.തമ്പാന്‍, കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് കെ.ശ്രീജിത്ത്, സഹ ശാരിരിക് ശിക്ഷണ്‍ പ്രമുഖ് കെ.അഭിലാഷ്, ഹോസ്ദുര്‍ഗ് ഖണ്ഡ് കാര്യവാഹ് ബാബു പുല്ലൂര്‍, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ ജന.സെക്രട്ടറി ടി.രമേശന്‍, ജിത്തു പെരിയ, മണി കൂടാനം, രാജേഷ് മിന്നുംകൊളം എന്നിവരാണ് വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. കൃപേഷിന്റെ പിതാവ് കൃഷ്ണന്റെ വാക്കുകള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. ഒന്നിച്ചു കളിച്ചു വളര്‍ന്ന എന്റെ മക്കളെ ഒന്നിച്ചെടുത്തു ആ കാപാലികര്‍. പാര്‍ട്ടി പ്ലാന്‍ ചെയ്തു കൊണ്ടുള്ള കൊലപാതകമാണിത്. ഞങ്ങളെക്കൂടി കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും കൃഷ്ണന്‍ പറഞ്ഞു. എന്റെ മകനെ കൊല ചെയ്യുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നുവെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ പറഞ്ഞു. പാര്‍ട്ടിക്കു പങ്കില്ലെന്നു പറയുന്നതു പച്ചക്കള്ളമാണ്. പാര്‍ട്ടിയുടെ അറിവില്ലാതെ ലോക്കല്‍ കമ്മറ്റി അംഗം ഒന്നും ചെയ്യില്ല. എംഎല്‍എയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും സത്യനാരായണന്‍ കൂട്ടിച്ചേര്‍ത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.