ഷീ ഷെല്‍ട്ടര്‍ ഉദ്ഘാടനം 22ന്

Wednesday 20 February 2019 10:27 pm IST

 

കണ്ണൂര്‍: അഭിമുഖങ്ങള്‍, പരീക്ഷകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കണ്ണൂര്‍ നഗരത്തിലെത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് താല്‍ക്കാലിക താമസത്തിനായൊരുക്കിയ ഷീ നൈറ്റ് ഹോമിന്റെ ഉദ്ഘാടനം 22 ന് രാവിലെ ഒന്‍പത് മണിക്ക് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 27 ലക്ഷം രൂപ ചിലവില്‍ ജില്ലാ പഞ്ചായത്ത് വികസന കേന്ദ്രത്തിന്റെ രണ്ടാം നിലയില്‍ കുടുംബശ്രീ നടത്തിവരുന്ന കഫേശ്രീയോടനുബന്ധിച്ചാണ് ഷീ ഷെല്‍റ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം പത്ത് പേര്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയും. 24 മണിക്കൂര്‍ നേരത്തേക്കാവും സൗകര്യം ലഭ്യമാകുക. അത്യാവശ്യ ഘട്ടങ്ങളില്‍ ഈ സൗകര്യം 48 മണിക്കൂര്‍ നേരത്തേക്ക് ഉപയോഗപ്പെടുത്താം. 300 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.