ഇരിട്ടി: കയ്യേറ്റം ഒഴിപ്പിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കണം

Wednesday 20 February 2019 10:28 pm IST

 

ഇരിട്ടി: ഇരിട്ടിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കയ്യേറ്റത്തിന്റെ പേരില്‍ നഗരത്തിലെ വ്യാപാരികളെ രണ്ടുതട്ടിലാക്കി ലൈസന്‍സ് നല്‍കാതെ നഗരസഭ പീഡിപ്പിക്കുകയാണ്. നിയനുസൃതം ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്ക് കാരണം ബോധ്യപ്പെടുത്താതെ ലൈസന്‍സ് നല്‍കാത്തത് പ്രതിക്ഷേധാര്‍ഹമാണ്. നഗരവികസനത്തിന്റെ ഭാഗമായി നേരത്തെ കയ്യേറ്റം കണ്ടെത്തിയ ഭാഗം പൊളിച്ചുമാറ്റുന്നതിന് യുഡിഎഫ് എതിരല്ല. വികസനത്തിന് വിഘാതമാവുന്ന മരം മുറിച്ച് മാറ്റിയും ഡ്രൈനേജ് മാറ്റി പണിതും നഗരവികസനം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം. ഒരു ഭാഗത്ത് കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വികരിക്കുന്നുവെന്ന് പറയുമ്പോള്‍ മറുഭാഗത്ത് വന്‍കിടമുതലാളിമാരുടെ കയ്യേറ്റത്തിന് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുകയാണ് നഗരസഭ. പയഞ്ചേരിയില്‍ പുതുതായി പണിയുന്ന ആശുപത്രി കെട്ടിടം പൊതുവഴി കയ്യേറിയാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ തോമസ് വര്‍ഗീസ്, ഇബ്രാഹിംമുണ്ടേരി, പി.എ.സലാം, കെ.ഒ.വി.നൗഷാദ് എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.