പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി: ജനങ്ങള്‍ക്ക് ആശ്വാസമായി യുവമോര്‍ച്ചയുടെ ഹെല്‍പ്പ് ഡെസ്‌ക്

Wednesday 20 February 2019 10:28 pm IST

 

ഇരിട്ടി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഭാഗമായി കൃഷി ഓഫീസുകളില്‍ എത്തിയ കര്‍ഷകര്‍ക്ക് ഏറെ സഹായകരമായി യുവമോര്‍ച്ചയുടെ ഹെല്‍പ്പ് ഡെസ്‌ക്. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കൊട്ടിയൂര്‍, കേളകം, പേരാവൂര്‍ എന്നീ പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയുടെയും കൃഷിഭവനുകളില്‍ എത്തിയ കര്‍ഷകരെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കിയത്. ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെ ഇരുപത്തി ഒന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനുമുന്നില്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌ക്കിന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സിക്രട്ടറി അജേഷ് നാടുവനാട്, മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറ, ബിനോയി, വി.മനോഹരം, എന്‍.വി.ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി, രജീഷ് കേളകം, സുജിത്ത്, സണ്ണി, സന്തോഷ്, ആദര്‍ശ്, സുരേഷ് എന്നിവര്‍ കേളകത്തും, രാജേഷ്, ദീപക് എന്നിവര്‍ കൊട്ടിയൂരിലും ഹെല്‍പ്പ് ഡെസ്‌ക്കിന് നേതൃത്വം നല്‍കി. ഇന്നും കൃഷിഭവനു മുന്നില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹെല്‍പ്പ് ഡസ്‌ക്ക് ഒരുക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.