സീമെന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 23 ന്

Wednesday 20 February 2019 10:28 pm IST

 

കണ്ണൂര്‍: ഓള്‍ കേരള സീമെന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 23 ന് ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ട്രെയിനുകളില്‍ സീമെന്‍ ക്വാട്ട നല്‍കുക, പ്രവാസി ക്ഷേമപെന്‍ഷന്‍ 60 വയസ്സ് കഴിഞ്ഞവരെയും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കും. തലശ്ശേരിയിലെ സംസ്ഥാന കമ്മറ്റി ഓഫിസില്‍ അതിക്രമിച്ചു കയറി യോഗം അലങ്കോലപ്പെടുത്തുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത ശുഹൈബ് എന്നയാള്‍ക്കെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. സലിം പറമ്പത്ത്, ടി.ടി.ഭാസ്‌കരന്‍, പി.രൂപേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.