പൊന്ന്യത്തങ്കം പൈതൃകോത്സവം ഇന്ന് മുതല്‍

Wednesday 20 February 2019 10:29 pm IST

 

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമി പാട്യം ഗോപാലന്‍ സ്മാരക വായനശാലയുടെ സഹകരണത്തോടെ നടത്തുന്ന പൊന്ന്യത്തങ്കം പൈതൃകോത്സവം ഇന്ന് മുതല്‍ 27 വരെ നടക്കും.

21 ന് രാത്രി ഏഴ് മണിക്ക് ഉദ്ഘാടനവും ഏഴരക്കണ്ടം അങ്കത്തട്ട് ജനങ്ങള്‍ക്ക് സമര്‍പ്പണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22 ന് സാംസ്‌കാരിക സമ്മേളനത്തില്‍ നാരായണന്‍ കാവുമ്പായി പ്രഭാഷണം നടത്തും. 23 ന് വൈകുന്നേരം 5.30 ന് കേരളത്തിന്റെ കളരി പാരമ്പര്യം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 24 ന് കതിരൂര്‍ ഗുരുക്കള്‍-തച്ചോളി ഒതേനന്‍ അനുസ്മരണ സമ്മേളനം കളരി ഗുരുക്കളെ ആദരിക്കലും മീനാക്ഷി ഗുരുക്കള്‍ നിര്‍വ്വഹിക്കും. 25 ന് നടക്കുന്ന നാടന്‍കലാ സെമിനാര്‍ സി.ജെ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യും. 26 ന് നവോത്ഥാന സന്ധ്യ. 27 ന് സമാപന സമ്മേളനവും ഫോക്‌ലോര്‍ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കീച്ചേരി രാഘന്‍, എന്‍.പി.വിനോദ് കുമാര്‍, പി.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.